ജപ്പാനില്‍ വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പ്
ഒസാക്ക(ജപ്പാന്‍): ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞതിന്റെ കെടുതികള്‍ മാറും മുമ്പെ രാജ്യത്ത് വീണ്ടും ഭൂകമ്പം. ജപ്പാന്റെ വടക്കു കിഴക്കന്‍ തീരത്താണ് തിങ്കളാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മാര്‍ച്ച് 11നുണ്ടായ ഉഗ്രഭൂകമ്പത്തിലും സുനാമിയിലും പതിനായിരത്തിലധികം പേരാണ് മരിച്ചത്. നൂറു കണക്കിനു പേരെ കാണാതായിരുന്നു. ഈ ഭൂകമ്പത്തില്‍ തകര്‍ന്ന തുറമുഖനഗരമായ സെന്‍ഡായിയിലാണ് വീണ്ടും സുനാമിയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടെ 50 സെന്റിമീറ്റര്‍ സൂനാമി ഉണ്ടാവാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഫുകുഷിമയില്‍ നിന്നു 161 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 5.9 ആഴത്തിലുള്ള ഭൂചലനം ഇന്ത്യന്‍ സമയം 7.23നാണ് അനുഭവപ്പെട്ടത്.
ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പതിനൊന്നിനുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നു അപകടാവസ്ഥയിലായ ആണവ റിയാക്ടറുകളില്‍ നിന്നുള്ള വികിരണം നിയന്ത്രാതീതമായി തുടരുമ്പോഴാണ് വീണ്ടും ഭൂകമ്പമുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications