ഗുജറാത്തില്‍ ജുറാസിക് പാര്‍ക്ക് വരുന്നു

ഇവയും നേരത്തെ കണ്ടെടുത്ത ദിനോസറുകളുടെയും മറ്റും ഫോസിലുകളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് 'ജുറാസിക് പാര്‍ക്ക്' സൃഷ്ടിക്കുന്നതോടെ ഇവിടം വിനോദസഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമായി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഗുജറാത്ത് ഇക്കോളജിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. പുതിയ പാര്‍ക്ക് നിര്‍മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.
1981 ലാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റയോലിയില്‍ നിന്നു ദിനോസര്‍ ഫോസിലുകള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്ന് ആയിരത്തോളം മുട്ടകള്‍ ലഭിച്ചു. ഇതോടെ റയോലി ലോകമെങ്ങുമുള്ള പാലിയന്റോളജിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി മാറുകയും ചെയ്തു.
ആറരക്കോടി വര്‍ഷം മുമ്പ് ഏഴുതരത്തിലുള്ള ദിനോസറുകള്‍ ഇവിടം അടക്കി ഭരിച്ചിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഉല്‍ക്ക പതനത്തെത്തുടര്‍ന്നും അഗ്നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്നും പ്രദേശം നശിച്ചു. ഇവിടെ നിന്ന് ലഭിച്ച ഫോസിലുകള്‍ക്കും ആറരക്കോടി വര്‍ഷമാണ് പ്രായം കണക്കാക്കിയിരിക്കുന്നത്. ഉല്‍ക്കാപതനത്തെ തുടര്‍ന്ന് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട 'ശിവ ക്രേറ്ററി'ന്റെ ഭാഗമാണ് ഈ പ്രദേശമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications