മുരിങ്ങൂരില്‍ തുടരന്വേഷണം വേണ്ട
ദില്ലി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രം കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി.. ധ്യാനകേന്ദ്രത്തിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ഡിവൈന്‍ ധ്യാനകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി.
ധ്യാനകേന്ദ്രത്തില്‍ പീഡനവും ചൂഷണവും നടക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട കളര്‍കോട് സ്വദേശി വേണുഗോപാലന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നു വേണുഗോപാലന്‍ നായര്‍ ഹര്‍ജി പിന്‍വലിച്ചു.
വിചാരണക്കോടതിയില്‍ പുനരന്വേഷണം തേടി നല്‍കിയ അപേക്ഷ എതിര്‍കക്ഷിക്കാരന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ധ്യാനകേന്ദ്രത്തിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു ഗുരുതരമായ പിഴവാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ തെറ്റായി നല്‍കിയ വിവരം തിരുത്തി നല്‍കിയിരുന്നു.












Click it and Unblock the Notifications