മുംബൈ: ഭീകരാക്രമണ കേസില്‍ ജയിലില്‍ കഴിയുന്ന അഫ്‌സല്‍ ഗുരുവിനെയും വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അജ്മല്‍ അമീര്‍ കസബിനെയും പ്രധാനമന്ത്രി കളി കാണാന്‍ ക്ഷണിക്കുമെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പരിഹാസം.
മന്‍മോഹന്റെ ക്രിക്കറ്റ് നയതന്ത്രത്തെ വിമര്‍ശിച്ചു കൊണ്ട് പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് താക്കറെയുടെ പരിഹാസം,
ഇന്ത്യ- പാക്ക് സെമിഫൈനല്‍ മല്‍സരം കാണാന്‍ പാക്ക് പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരെ ഇന്ത്യന്‍ പ്രധാനമന്ത്രി ക്ഷണിച്ചതിനെ താക്കറെ ലേഖനത്തില്‍ അപലപിച്ചു.
വിശാല മനസ്‌കനായ പ്രധാനമന്ത്രി പാര്‍ലമെന്റ് ആക്രമത്തിലെ പ്രതി അഫ്‌സല്‍ ഗുരുവിനെയും മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെയും മല്‍സരം കാണാന്‍ ക്ഷണിക്കണം. അവരോട് ചെയ്യുന്നത് നീതി കേടാണെന്നും അദ്ദേഹം പരിഹസിച്ചു.
Problems between India and Pakistan have continued despite cricket match invitations, Shiv Sena chief Bal Thackeray said Monday, while attacking Prime Minister Manmohan Singh for inviting the Pakistani president and prime minister to the World Cup cricket semi-final between the two countries., Problems between India and Pakistan have continued despite cricket match invitations, Shiv Sena chief Bal Thackeray said Monday, while attacking Prime Minister Manmohan Singh for inviting the Pakistani president and prime minister to the World Cup cricket semi-final between the two countries.