Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ ഊരുവിലക്ക്: രാമചന്ദ്രന്‍ മാസ്റ്റര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍.

അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. തീര്‍ത്തും നാടകീയമായി മാറിയ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്കെതിരെ കോണ്‍ഗ്രസില്‍ ഊരുവിലക്കുണ്ടെന്ന് മാസ്റ്റര്‍ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കണം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ മുഖ്യമന്ത്രിയാവരുത്. വി എം സുധീരനെപ്പോലെയുള്ളവരെ ഇവര്‍ മാറ്റിനിര്‍ത്തുകയാണ്

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസില്‍ 'പേയ്‌മെന്റ് സീറ്റ്' നല്‍കിയിട്ടുണ്ട്. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയുടെ ഒരു പ്രൊജക്ടിന് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരം നിഷേധിച്ചതാണ് ഭീഷണിക്കിടയാക്കിയത്.

ആര്‍ക്കൊക്കെയാണ് പേയ്‌മെന്റ് സീറ്റ് നല്‍കിയതെന്ന് പിന്നെ പറയാം. സോണിയാ ഗാന്ധിയുടെ ഓഫീസ് കേന്ദ്രമാക്കി ചെന്നിത്തല-ഉമ്മന്‍ ചാണ്ടി റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയില്‍ കെ.പി.സി.സി. ഓഫീസില്‍ പോയി കിടക്കുമെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+