കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ്ടര്‍ താഴെയിറക്കി; ചെന്നിത്തല തീവണ്ടിയില്‍

  • By Ajith Babu
Google Oneindia Malayalam News

കണ്ണൂര്‍: ഹെലികോപ്ടറിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ആയുധമാക്കിയതോടെ പറന്നുള്ള പ്രചാരണം കോണ്‍ഗ്രസ് ഉപേക്ഷിച്ചു.

ദില്ലിയില്‍ നിന്ന് പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തിച്ച രണ്ട് ഹെലിക്കോപ്റ്ററുകള്‍ വേണ്ടെന്ന് വച്ച കെപിസിസി.പ്രസിഡന്റ് രമേശ് ചെന്നിത്തല തീവണ്ടിയിലാണ് കാസര്‍കോട്ട് എത്തിയത്. രാവിലെ തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസില്‍ കാസര്‍കോട്ട് എത്തിയ അദ്ദേഹം പിന്നീട് കാര്‍ മാര്‍ഗ്ഗം കണ്ണൂരേക്ക് പോയി.

ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പ്രചാരണത്തിന് ഉപയോഗിക്കാനായി എത്തിയ ഹെലിക്കോപ്റ്റര്‍ തിരിച്ചയച്ചിട്ടില്ല. കെപിസിസിയുടെ നിയന്ത്രണത്തില്‍ ഇപ്പോഴും അവ തിരുവനന്തപുരത്തുതന്നെയുണ്ട്. ഹെലിക്കോപ്റ്റര്‍ തല്‍ക്കാലം കേന്ദ്ര നേതാക്കളുടെ പ്രചാരണത്തിന് ഉപയോഗിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഹെലിക്കോപ്റ്റര്‍ പ്രചാരണത്തിനുള്ള ഫണ്ടിനെപ്പറ്റി അന്വേഷണം നടത്തണമെന്ന ഇടതുമുന്നണിയുടെ ആവശ്യത്തെ തുടര്‍ന്നാണ് പറന്നുള്ള പ്രചാരണം വേണ്ടെന്നു വെക്കാന്‍ കെ.പി.സി.സി തയ്യാറായത്.

വെള്ളിയാഴ്ചയാണ് ഏഴു സീറ്റുള്ള രണ്ട് ഹെലിക്കോപ്റ്റര്‍ കേരളത്തില്‍ എത്തിയത്. ശനിയാഴ്ച പാലായില്‍ കെ. എം.മാണിയുടെ തിരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ സംബന്ധിച്ച ശേഷം കോട്ടയം പൊലീസ് പരേഡ് ഗ്രൌണ്ടില്‍നിന്ന് ഹരിപ്പാട്ടേക്ക് രമേശ് ഹെലിക്കോപ്റ്ററില്‍ എത്തിയതോടെയാണ് സംഭവം വിവാദമായത്.

English summary
The heli-hopping campaign by the KPCC president, Mr Ramesh Chennithala, may have enthused party workers but the Chief Minister, Mr V.S. Achuthanandan ridiculed on Sunday that the helicopter was bought with graft money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X