പറക്കുന്നവരില്‍ പലരും പൂജപ്പുരയിലേക്ക്: വിഎസ്

ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സഞ്ചരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം ഹെലികോപ്റ്റര്‍ നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 2 ജി സ്‌പെക്ട്രം ഇടപാടിലൂടെ ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയാണ് കീശയിലാക്കിയത്. അഴിമതിക്കാശ് കൈയില്‍വന്നപ്പോള്‍ ഹെലികോപ്റ്ററില്‍ എവിടെ വേണമെങ്കിലും പോകാമെന്നായിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ പറയുന്നത് ഞാന്‍ പ്രതികാരദാഹിയാണെന്നാണ്. എനിക്ക് ഒരുകുഞ്ഞിനോടും പ്രതികാരമില്ല. സര്‍ക്കാരിന്റെ കാശ് കട്ടുതിന്നുന്നത് അനുവദിക്കാനാവില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നെപ്പറ്റി ഇപ്പോള്‍ ചോദിക്കുന്നത് പെകുട്ടികളെ മാനഭംഗപ്പെടുത്തിയശേഷം തെരുവിലേക്കെറിയുന്ന നരാധമന്മാരെ വിലങ്ങുവച്ച് റോഡിലൂടെ നടത്തുമെന്ന് പറഞ്ഞിട്ടെന്തായി എന്നാണ്.
അവരോടെനിക്ക് പറയാനുള്ളത് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ടുപേര്‍ കിടപ്പുണ്ട്. സര്‍ക്കാരിന്റെ മുതല്‍ കട്ടുതിന്നതിന്റെ പേരിലാണ് അവര്‍ അവിടെ കിടക്കുന്നത്. 22 വര്‍ഷമായ കേസാണതെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications