ഷാജഹാന് മര്‍ദ്ദനം; ജയരാജന്‍ ജാമ്യമെടുത്തു
കണ്ണൂര്‍: ചാനല്‍ പരിപാടിയ്ക്കിടെ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായി.
ഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ ചീഫ് ഷാജഹാനെ തിരഞ്ഞെടുപ്പ് പരിപാടിയായ 'പോര്‍ക്കളം' പരിപാടിക്കൊടുവില്‍ ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദിച്ചതായാണ് ആരോപണം. പിന്നീട് ഷാജഹാനെ ഫോണില്‍ വിളിച്ചും ജയരാജന്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് ജയരാജനെതിരെയും മുപ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.
ഇതിനിടെയാമ് ജയരാജന്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായിരിക്കുന്നത്. സ്‌റ്റേഷനില്‍ കീഴടങ്ങിയ ജയരാജന്‍ പിന്നീട് ജാമ്യം എടുത്തു മടങ്ങി. അതേ സമയം മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ യുഡിഎഫ് ശ്രമം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications