കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ദിവാകരന്‍ വോട്ടറെ മര്‍ദ്ദിച്ചുവെന്ന്

  • By Ajith Babu
Google Oneindia Malayalam News

കൊല്ലം: കരുനാഗപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി സി ദിവാകരന്‍ വോട്ടറെ മര്‍ദ്ദിച്ചതായി പരാതി. കുലശേഖരപുരം സ്വദേശി സുധാകരനാണ് പരാതി നല്‍കിയത്. ഇയാള്‍ പിന്നീട് കരുനാഗപ്പള്ളി താലൂക്ക്് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സുധാകരന്റെ പരാതിയില്‍ മന്ത്രി ദിവാകരനെതിരെ പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി സ്‌റ്റേഷനിലാണ് സംഭവം. യാത്രക്കാരോട് വോട്ടഭ്യര്‍ഥിക്കുന്നതിനിടെ മന്ത്രി ദിവാകരന്‍ പരാതിക്കാരനോട് വോട്ട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ താന്‍ യുഡിഎഫുകാരനാണെന്നും വോട്ട് ചെയ്യില്ലെന്നും സുധാകരന്‍പറഞ്ഞു. തുടര്‍ന്ന് മന്ത്രി ഇയാളുടെ ഷര്‍ട്ടില്‍ കയറിപ്പിടിക്കുകയും വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് ആരോപണം.

എന്നാല്‍ എല്‍.ഡി.എഫ് നേതൃത്വം ഇത് നിഷേധിച്ചു. മന്ത്രി ഇവിടെ നിന്ന് പോയതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് ഇവര്‍ വിശദീകരിയ്ക്കുന്നത്. എന്നാല്‍ സംഭവത്തില്‍ കഴമ്പുണ്ടെന്നാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ പറയുന്നത്. കയ്യേറ്റക്കാരായ മന്ത്രിമാരെ കേരളത്തിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

English summary
A UDF voter was slapped in front of Minister and CPI candidate C Divakaran at the Karunagapally police station this morning. Sudhakaran (41) of Karunagapally who was slapped has been admitted at the hospital here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X