ഗുജറാത്ത് ക്ഷേത്രങ്ങളില്‍ 17 കൊല
ഗാന്ധിനഗര്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗുജറാത്തിലെ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലുമായി 17 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. 900 മോഷണവും പിടിച്ചുപറിയും റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
2005 ഒക്‌റ്റോബര്‍ മുതല്‍ 2010 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഇക്കാലയളവില്‍ 24 കൊലപാതക ശ്രമങ്ങളും ഉണ്ടായി. മോഷണത്തിന് 905 കേസുകളും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് 30 കേസുകളും കൊള്ളയടിയുമായി 28 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തതായി മന്ത്രി അറിയിച്ചു.
കേസുകളില്‍ പതികളായ ഭൂരിഭാഗം പേരും അറസ്റ്റ് ചെയ്യപ്പെട്ടുവെന്നു മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.












Click it and Unblock the Notifications