കളി കാണാന്‍ മന്‍മോഹന് കന്പനിയായി രാഹുല്‍

മത്സരം കാണാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഹുല്‍ഗാന്ധിയെ ക്ഷണിച്ചു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതിനാല്‍ രാഹുലിന്റെ യാത്ര അവസാന നിമിഷം മാത്രമേ തീരുമാനിക്കൂ. അതേ സമയം സോണിയ ഗാന്ധി മൊഹാലിയില്‍ എത്തില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അവര്‍ ആസ്സമിലേക്ക് പോകുമെന്നാണ് അറിയുന്നത്.
അതേ സമയം സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദേരയും മത്സരം കാണാന്‍ എത്തും.
രാഷ്ട്രീയനേതാക്കളും ഒട്ടേറെ വിവിഐപികളും എത്തുന്ന മൊഹാല സ്റ്റേഡിയം കനത്ത സുരക്ഷാവലയത്തിലാണ്. എന്‍എസ്ജി, കേന്ദ്ര പൊലീസ് എന്നിവരെ കൂടാതെ 2200 സുരക്ഷാ ഉദ്യോഗസ്ഥരെ മൊഹാലിയില്‍ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications