ലാവലിന്‍: പിണറായിയുടെ ഹര്‍ജി തള്ളി

കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്ന പിണറായിയുടെ ആവശ്യവും തള്ളിയിട്ടുണ്ട് . പിണറായിക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ അനുവാദമുണ്ടെന്നും അദ്ദേഹത്തിന് ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എച്ച്.എസ്. ബേദി, ജസ്റ്റിസ് സി. ആര്‍. പ്രസാദ് എന്നിവരടങ്ങിയ പുതിയ ബഞ്ചാണ്, കേസ് പരിഗണിച്ചത്. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍. വി. രവീന്ദ്രന്‍ പിന്‍മാറിയ സാഹചര്യത്തിലാണ് കേസ് പുതിയ ബഞ്ചിന് വിട്ടത്.
നേരത്തെ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുന്‍മന്ത്രി ജി. കാര്‍ത്തികേയന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും 23ന് സിബിഐ എറണാകുളത്തെ പ്രത്യേക കോടതിയെ നേരത്തേ അറിയിച്ചിരുന്നു.
തുടരന്വേഷണം നിലച്ചിരിക്കുകയാണെന്ന െ്രെകം നന്ദകുമാറിന്റെ ആരോപണം തെറ്റാണെന്നും കോടതിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റാനാവില്ലെന്ന വാദത്തിനു നിയമത്തിന്റെ പിന്‍ബലമില്ലെന്നും സിബിഐ വാദിച്ചിരുന്നു. ഈ കേസ് മേയ് 24 നാണ് പ്രത്യേക ജഡ്ജി കെ.വി. ജ്യോതീന്ദ്രനാഥ് പരിഗണിക്കുന്നത് .












Click it and Unblock the Notifications