പിങ്ക് പെട്ടി: ഇന്ത്യ മിണ്ടിയില്ലെന്ന് വിക്കി

ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്നും പിങ്ക് നിറത്തിലുള്ള ഒരു പെട്ടിയാണ് കിട്ടിയത്. ഇത് ആക്രമണത്തില്‍ പാകിസ്താനുള്ള പങ്കിന് തെളിവാണ് ഈ പെട്ടി. എന്നാല്‍ ഇതുസംബന്ധിച്ച വിവരം അമേരിക്കയുമായി പങ്കുവെക്കാന്‍ ഇന്ത്യ തയ്യാറായില്ല. പാകിസ്താന് ഉദ്യോഗസ്ഥര്‍ സമാനമായ ഒരു പെട്ടി അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) കൈമാറിയിരുന്നു- എന്നിങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇരു പെട്ടികളും സൂക്ഷ്മമായി പരിശോധിച്ചിരുന്നെങ്കില്‍ പാകിസ്താനില്‍ നടന്ന ഗൂഢാലോചന പുറത്തുവരുമായിരുന്നെന്ന് ഇസ്ലാമാബാദിലെ യു.എസ്. എംബസി വാഷിങ്ടണിലേക്കയച്ച സന്ദേശത്തെ ഉദ്ധരിച്ചുകൊണ്ട് വിക്കിലീക്സ് പറയുന്നു.
മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ പങ്കെടുത്ത സിന്ധിലെ പരിശീലനക്യാമ്പില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമാനമായ പെട്ടി കണ്ടെത്തിയിരുന്നു. എന്നാല്‍ ക്യാമ്പിന്റെ യഥാര്‍ഥ സ്ഥലം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
തെളിവുകള്‍ കൈമാറുന്നെങ്കില് അത് രഹസ്യമായി വേണമെന്ന് എഫ്ബിഐ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച വിവരം ചോരുന്നത് അപകടമാവുമെന്നതിനാലാണ് അത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ പിങ്ക് പെട്ടിയെക്കുറിച്ച് വിവരം നല്കാന് ഇന്ത്യ തയ്യാറായിട്ടില്ല.
ലഷ്കര്‍ഇതോയ്ബ ഓപ്പറേഷന് കമാന്‍ഡര്‍ സാക്കി ഉര് റഹ്മാന് ലഖ്വി, ഹമ്മാദ് അമീന് സാദിഖ്, മഷാര്‍ ഇഖ്ബാല്‍, അബ്ദുല്‍ വാജിദ്, ഷഹീദ് ജാമില്‍ റെയ്സ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഭീകരാക്രമണം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ഇന്ത്യ കൈമാറണമെന്ന് വിക്കിലീക്സ് വെളിപ്പെടുത്തലില്‍ പറയുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications