കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിങ്ക് പെട്ടി: ഇന്ത്യ മിണ്ടിയില്ലെന്ന് വിക്കി

  • By Lakshmi
Google Oneindia Malayalam News

Mumbai Terror Attacks
ദില്ലി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിന് നിര്‍ണായക തെളിവാകുന്ന ഒരു പെട്ടി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച വിവരം ഇന്ത്യ അമേരിക്കയുമായി പങ്കുവയ്ക്കാന്‍ തയ്യാറായില്ലെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്നും പിങ്ക് നിറത്തിലുള്ള ഒരു പെട്ടിയാണ് കിട്ടിയത്. ഇത് ആക്രമണത്തില്‍ പാകിസ്താനുള്ള പങ്കിന് തെളിവാണ് ഈ പെട്ടി. എന്നാല്‍ ഇതുസംബന്ധിച്ച വിവരം അമേരിക്കയുമായി പങ്കുവെക്കാന്‍ ഇന്ത്യ തയ്യാറായില്ല. പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ സമാനമായ ഒരു പെട്ടി അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (എഫ്.ബി.ഐ) കൈമാറിയിരുന്നു- എന്നിങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരു പെട്ടികളും സൂക്ഷ്മമായി പരിശോധിച്ചിരുന്നെങ്കില്‍ പാകിസ്താനില്‍ നടന്ന ഗൂഢാലോചന പുറത്തുവരുമായിരുന്നെന്ന് ഇസ്‌ലാമാബാദിലെ യു.എസ്. എംബസി വാഷിങ്ടണിലേക്കയച്ച സന്ദേശത്തെ ഉദ്ധരിച്ചുകൊണ്ട് വിക്കിലീക്‌സ് പറയുന്നു.

മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ പങ്കെടുത്ത സിന്ധിലെ പരിശീലനക്യാമ്പില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമാനമായ പെട്ടി കണ്ടെത്തിയിരുന്നു. എന്നാല്‍ ക്യാമ്പിന്റെ യഥാര്‍ഥ സ്ഥലം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

തെളിവുകള്‍ കൈമാറുന്നെങ്കില്‍ അത് രഹസ്യമായി വേണമെന്ന് എഫ്ബിഐ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച വിവരം ചോരുന്നത് അപകടമാവുമെന്നതിനാലാണ് അത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ പിങ്ക് പെട്ടിയെക്കുറിച്ച് വിവരം നല്‍കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.

ലഷ്‌കര്‍ഇതോയ്ബ ഓപ്പറേഷന്‍ കമാന്‍ഡര്‍ സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വി, ഹമ്മാദ് അമീന്‍ സാദിഖ്, മഷാര്‍ ഇഖ്ബാല്‍, അബ്ദുല്‍ വാജിദ്, ഷഹീദ് ജാമില്‍ റെയ്‌സ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഭീകരാക്രമണം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ഇന്ത്യ കൈമാറണമെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തലില്‍ പറയുന്നു.

English summary
As per the latest WikiLeaks “India Cables”, the United States believed that a pink box was found at one of the 26/11 Mumbai attacks sites and that it could play a pivotal role in proving the Pakistani angle to the attacks, but was peeved that India was not sharing information about it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X