സ്ത്രീയുടെ മൃതദേഹം ഫ്രിഡ്ജില്‍
ചെന്നൈ: സ്ത്രീയുടെ മൃതദേഹം കടയിലെ ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ നീര്‍കുണ്ട്രത്തിനുസമീപത്തുള്ള ഒരു കടയിലെ ഫ്രിഡ്ജില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
അടുത്തിടെ ഒരു യുവതിയുടെ മാല പിടിച്ചുപറിച്ചതിന് അറസ്റ്റിലായ മുത്തുസെല്‍വന്‍ എന്നയാളുടെ കടയിലെ ഫ്രിഡ്ജില്‍നിന്നാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.
അടഞ്ഞുകിടക്കുകയായിരുന്ന ഈ കടയില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കടയ്ക്കുസമീപം താമസിച്ചിരുന്ന ജയലക്ഷ്മി എന്ന 57 കാരിയുടെ മൃതദേഹമാണ് കണ്ടെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 22 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഇവരെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം മൃതദേഹം മുത്തു സെല്‍വന്‍ ഫ്രിഡ്ജില്‍ ഒളിപ്പിച്ചതായാണ് പൊലീസ് കരുതുന്നത്.
മാര്‍ച്ച് പതിനൊന്നിനാണ് മുത്തുസെല്‍വന്‍ മാല പിടിച്ചുപറിച്ചതിന് അറസ്റ്റിലായത്.












Click it and Unblock the Notifications