ബാലികമാരെ അച്ഛനും മകനും പീഡിപ്പിച്ചു
തിരുവനന്തപുരം: ഒന്‍പതും ഏഴും വയസുള്ള സഹോദരിമാരെ രണ്ട് വര്‍ഷക്കാലമായി പീഡിപ്പിച്ചു വരികയായിരുന്ന അയല്‍വാസികളായ അച്ഛനും മകനും അറസ്റ്റില്‍.
ബാലരാമപുരം, ഐത്തിയൂര്‍, കുടലൂര്‍ മേലെ തണ്ണി വിളാകത്ത് വീട്ടില്‍ ബിനു(39) ഇയാളുടെ മകന്‍ കണ്ണന്‍ (18) എന്നിവരെയാണ് ബാലരാമപുരം പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. പെണ്‍കുട്ടികള്‍ വൈകുന്നേരങ്ങളില്‍ ടിവി കാണാനായി പ്രതികളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഈ സമയം ടിവിയില്‍ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ബാലികമാരെ അതുപോലെ ചെയ്യാന്‍ പ്രതികള്‍ പ്രേരിപ്പിച്ചിരുന്നു.
മധുരപലഹാരങ്ങള്‍ കൊടുത്തും വീട്ടില്‍ പോയി പറഞ്ഞാല്‍ മാതാപിതാക്കള്‍ അടിയ്ക്കുമെന്ന് പറഞ്ഞും സംഭവം പുറത്തറിയിക്കാതിരിയ്ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. അച്ഛന്‍ പീഡിപ്പിക്കുന്ന വിവരം മകനോ മകന്‍ പീഡിപ്പിക്കുന്ന കാര്യം അച്ഛനോ അറിയാമായിരുന്നില്ലെന്നു പോലീസ് പറയുന്നു.
കഴിഞ്ഞദിവസം അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് ബന്ധുക്കളായ സ്ത്രീകള്‍ ചോദിച്ചപ്പോഴാണ് ബാലികമാര്‍ വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications