മന്ത്രി തല്ലിയെന്ന ആരോപണം കെട്ടിച്ചമച്ചത്

പേയ്ഡ് വാര്‍ത്തകളെപോലെ പേമെന്റ് സീറ്റുകളെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കുന്ന സാഹചര്യം വരുമെന്നാണ് കരുതുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നതാണ് കേരളത്തിന് നല്ലത്. ഇത് എ.കെ. ആന്റണി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ എവിടെയായാലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണം.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആരുടെയെങ്കിലും ആരോപണം അറിഞ്ഞിട്ടില്ല അന്വേഷണത്തിന് ഉത്തരവിട്ടത്. മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍ ചെയര്‍മാനായ ചാനലാണ് വിവാദ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒളി ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ആ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കോടിയേരി വിശദീകരിച്ചു. പീഡന കേസുകളില്‍ ആരോപണ വിധേയരായവരെ സ്ഥാനാര്‍ത്ഥികളാക്കി എഴുന്നള്ളിച്ച് നടക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്.
സി.ദിവാകരന്‍ വോട്ടറെ തല്ലിയെന്ന സംഭവം കെട്ടിച്ചമച്ചതാണ്. സംഭവം നടക്കുമ്പോള്‍ മന്ത്രി അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ദിവാകരന്‍ വോട്ടറെ അടിച്ചുവെന്ന് വാര്‍ത്തകള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ പി.ജയരാജന്‍ എം.എല്‍.എ മര്‍ദ്ദിച്ചിട്ടില്ല. പരിപാടിയ്ക്കിടെ ഉണ്ടായ പ്രശ്‌നം അവസാനിപ്പിക്കാനാണ് ജയരാജന്‍ ശ്രമിച്ചത്. പി. ജയരാജന്റെ ആക്രമികള്‍ വെട്ടിയ കൈ തുന്നിച്ചേര്‍ത്തതാണ്. അതുകൊണ്ട് അടിച്ചുവെന്ന് പറഞ്ഞാല്‍ ആരേലും വിശ്വസിക്കുമോ എന്നും കോടിയേരി ചോദിച്ചു, എന്തായാലും സംഭവം അന്വേഷിയ്ക്കുമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications