Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനം

Vayalar Sharathchandra Varma
കൊച്ചി: മലയാളത്തിന്റെ വിപ്ലവ കവി വയലാര്‍ രാമവര്‍മ്മയുടെ മകന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ യുഡിഎഫിനായി പ്രചരണ ഗാനങ്ങള്‍ രചിച്ചു.

യുഡിഎഫ്. സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി കെപിസിസി പ്രചരണവിഭാഗം പുറത്തിറക്കിയ ഓഡിയോ സി ഡിയിലാണ് പ്രമുഖ ചലച്ചിത്രഗാനരചയിതാവായ ശരത് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

'ജനവിധി 2011' പേരില്‍ പുറത്തിറക്കിയ ഗാന സിഡിയിലെ രണ്ടു ഗാനങ്ങളാണ് വിപ്ലവകവിയുടെ പുത്രന്‍ രചിച്ചിരിക്കുന്നത്. ജനവിധി 2011 ല്‍ ശരത്ചന്ദ്രവര്‍മക്കു പുറമേ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി. സൊണാള്‍ഡ്, കെ.ബി. വസന്തകുമാര്‍, അഡ്വക്കേറ്റ് ദിലീപ്, ദേവദാസ് തുടങ്ങിയവരും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

ഹരിപ്പാട് സ്ഥാനാര്‍ഥിയായ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രചാരണത്തിനു മാത്രമായി മറ്റു രണ്ടുഗാനങ്ങള്‍ കൂടി ശരത്ചന്ദ്രവര്‍മ കെപിസിസിക്ക് എഴുതി നല്‍കിയിരുന്നു.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, ആര്യാടന്‍ മുഹമ്മദ്, എം.എം ഹസന്‍ എന്നിവരുടെ പ്രസംഗങ്ങളും കെപിസിസി പുറത്തിറക്കിയിട്ടുണ്ട്.

പ്രസംഗഗാന സി ഡികള്‍ക്കു പുറമേ 'ഇടതുപക്ഷം കപടപക്ഷം' 'യുപിഎ സര്‍ക്കാരിന്റെ സംഭാവനകള്‍' എന്നിങ്ങനെ ലഘുലേഖകളും, നാലു ഹ്രസ്വചിത്രങ്ങളും തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കെ.പി.സി.സി. പുറത്തിറക്കിയിട്ടുണ്ട്.

വെബ്‌സെറ്റും വി ഫോര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ ബ്ലോഗും പ്രചരണവിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് കെപിസിസി ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+