Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി:പീഡിപ്പിക്കപ്പെടുന്നത് പാര്‍ട്ടിയാണെന്ന് പിള്ള

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ശശിക്കെതിരായ പരാതിയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ചര്‍ച്ചകള്‍ നടന്നുകൊണ്ടരിക്കുകയാണെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള.

ഇതേപ്പറ്റി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പരാതിക്കാര്‍ക്കോ, ശശിക്കോ, പാര്‍ട്ടിക്കോ ഇതില്‍ ഒന്നും പുറത്തുപറയാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ശരിയ്ക്കും പീഡിപ്പിക്കപ്പെടുകയാണ്- അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച കേസരി സ്മാരക ജേര്‍ണലിസ്റ്റ്‌സ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റു കാണിച്ചിട്ടുണ്ടെങ്കില്‍ മുഖംനോക്കാതെ നടപടിയെടുക്കും. ഏതു നേതാവായാലും ശരി കുറ്റം ചെയ്തവര്‍ പാര്‍ട്ടിയിലുണ്ടാവില്ല. മോശം പെരുമാറ്റത്തിന്റെ പേരില്‍ രണ്ടു കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്ത പാര്‍ട്ടിയാണു സിപിഎം. ശശിയുടെ കാര്യത്തില്‍ എല്ലാം അംഗീകരിച്ചുവെന്ന് പ്രചരിപ്പിക്കുകയാണിപ്പോള്‍. ഇക്കാര്യത്തില്‍ വേദനയുണ്ട്- അദ്ദേഹം വ്യക്തമാക്കി.

ചിലര്‍ വിട്ടുപോയതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനെ വിട്ടുപോയെന്ന പ്രചാരണം ശരിയല്ല. ചില ദുര്‍ബലന്‍മാരാണ് വിട്ടുപോയത്. ഇവരെയൊക്കെ കാര്യങ്ങള്‍ നന്നായി പഠിപ്പിക്കാനും പാര്‍ട്ടിക്കൊപ്പം ഉറപ്പിച്ചുനിര്‍ത്താനുമായില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാരെന്ന് തിരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കുവെന്നും ഇപ്പോള്‍ സ്ഥാനാര്‍ഥികളെ മാത്രമേ തീരുമാനിച്ചിട്ടുള്ളുവെന്നും പിള്ള പറഞ്ഞു.

കോണ്‍ഗ്രസ് സമ്പന്നരുടെ പാര്‍ട്ടിയായതുകൊണ്ടാണ് പ്രചാരണത്തിന് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. ഞങ്ങളുടേത് പാവങ്ങളുടെ പാര്‍ട്ടിയാണ് . അതുകൊണ്ട് ഞങ്ങള്‍ കാല്‍നടയായിപ്പോവും. കാളവണ്ടിയിലും പോവും. ചിലപ്പോള്‍ കാറിലും പോവും. ബംഗാളില്‍ സിപിഎം തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഹെലികോപ്ടര്‍ ഉപയോഗിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+