സിന്ധു ജോയ് മഹിള കോണ്‍ഗ്രസ് അധ്യക്ഷയായേയ്ക്കും
തിരുവനന്തപുരം: ഇടതുരാഷ്ട്രീയം വീട്ട് കോണ്‍ഗ്രസില്‍ പ്രവേശിച്ച സിന്ധു ജോയ് മഹിളാകോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ അധ്യക്ഷ ബിന്ദു കൃഷ്ണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
അവര്‍ ജയിച്ചാല്‍ മഹിളാ കോണ്‍ഗ്രസിനെ നയിക്കാനുള്ള ചുമതല സിന്ധുവിന് നല്‍കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കഴിഞ്ഞ് യുഡിഎഫ് അധികാരത്തിലേറിയാല്‍ മഹിളാകോണ്‍ഗ്രസ് തലപ്പത്തേയ്ക്ക് മാത്രമല്ല പല പ്രമുഖ പദവികളിലേയ്ക്കും സിന്ധുവിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അവഗണിക്കപ്പെട്ടുവെന്ന പരാതിയുമായിട്ടാണ് സിന്ധു സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. അതുകൊണ്ടുതന്നെ ആവശ്യത്തിന് പരിഗണനയും പ്രാധാന്യവും നല്‍കാനാണത്രേ കോണ്‍ഗ്രസ് നേതൃത്വം വിചാരിക്കുന്നത്.
എന്നാല്‍ പ്രസ്താനത്തിലേയ്ക്ക് വന്നയുടന്‍ തന്നെ സിന്ധുവിന് കാര്യമായ സ്ഥാനമാനങ്ങള്‍ നല്‍കാനുള്ള തീരുമാനം ചില നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിനുകാരണമാകുന്നുണ്ടെന്നും സൂചനയുണ്ട്.
വര്‍ഷങ്ങളായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തവര്‍ക്ക് പരിഗണന നല്‍കിയിട്ടുമതി സിന്ധു ജോയിയെ സുപ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാനെന്ന് ചിലര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിലെ പ്രധാനികള്‍ മഹിളാകോണ്‍ഗ്രസിലെ നേതാക്കളാണെന്നും സൂചനയുണ്ട്.












Click it and Unblock the Notifications