കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനിലെ അണുവികിരണതോത് ഉയര്‍ന്നു

  • By Lakshmi
Google Oneindia Malayalam News

Fukushima Nuclear Reactor
ടോക്കിയോ: ജപ്പാന്റെ തീരപ്രദേശത്തെ ആണവവികിരണ തോത് ക്രമാതീതമായി ഉയര്‍ന്നതായി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫുകുഷിമ ആണവനിലയത്തിനടുത്തുള്ള കടലില്‍ അനുവദീയമായതിലും 3355 ഇരട്ടി റേഡിയോ ആക്ടീവ് അയഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി സര്‍ക്കാര്‍ ഏജന്‍സിയാണ് വെളിപ്പെടുത്തിയത്.

നേരത്തെ ഇത് 1850 ഇരട്ടിയാണെന്നായിരുന്നു അറിയിച്ചിരുന്നത്. തൈറോയിഡ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് റേഡിയോ ആക്ടീവ് അയഡിന്‍ ഇടയാക്കും. ശാസ്ത്രീയമായി റേഡിയോ ആക്ടീവ് അയഡിന്റെ അര്‍ദ്ധായുസ് എട്ടുദിവസമാണെന്നും മനുഷ്യരിലേക്ക് എത്തുമ്പോഴേക്കും ഇതിന്റെ ശക്തി കുറയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഫുകുഷിക ആണവനിലയത്തിന് തൊട്ടടുത്തുള്ള ചെടികളിലും മണ്ണിലും പ്ലൂട്ടോണിയത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയതായും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒട്ടേറെ ശതാബ്ദങ്ങള്‍ അര്‍ദ്ധായുസുള്ള യുറേനിയവും ചെടികളിലും മനുഷ്യരിലും വളരെ വേഗം അടിഞ്ഞുകൂടുന്ന സീസിയം, റുഥേനിയം, സ്‌ടോന്‍ഷ്യം തുടങ്ങിയ ആണവലോഹങ്ങും കൂടുതല്‍ ഭീഷണിയുയര്‍ത്താന്‍ സാധ്യതയുണ്ട്.

ആണവറിയാക്ടറില്‍ നിന്നും ചോര്‍ന്ന ആണവവികരണമടങ്ങിയ ജലം മറ്റിടങ്ങളിലേക്കും കടലിലേക്കും ഒഴുകാതിരിക്കാനുള്ള നടപടിയും ജപ്പന്‍ സാങ്കേതിക വിദഗ്ധര്‍ ചെയ്യുന്നുണ്ട്.

ജപ്പാന്‍ പ്രധാനമന്ത്രി നവോട്ടോ കാനും യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ ഫുകുഷിമ ആണവനിലയത്തിലെ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.

ഇതിനിടെ ജപ്പാനില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള അണുവികിരണം കാനഡയിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കാനഡയുടെ പടിഞ്ഞാറന്‍ തീരത്തു ബ്രിട്ടീഷ് കൊളംബിയയില്‍ മഴവെള്ളത്തിലും കടല്‍സസ്യങ്ങളിലും റേഡിയോ ആക്ടീവ് സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

കാനഡയുടെ പശ്ചിമ തീരം ഫുകുഷിമയില്‍ നിന്നു 7,000 കിലോമീറ്റര്‍ അകലെയാണ്. റേഡിയോ ആക്ടീവ് വസ്തുവായ അയഡിന്‍131 വാന്‍കൂവറിലെ ലോവര്‍ മെയിന്‍ലാന്‍ഡിലും കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. എന്നാല്‍, അണുവികിരണം മനുഷ്യ ജീവന് ഭീഷണിയാവുന്ന സ്ഥിതിയിലല്ലെന്നു അധികൃതര്‍ വ്യക്തമാക്കി.

English summary
Seawater near Japan's quake-hit Fukushima Daiichi nuclear plant has a much higher level of radiation than previously reported, officials say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X