Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ജനസംഖ്യ 121 കോടി

Population
ദില്ലി: രാജ്യത്തെ ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സെന്‍സസിനെക്കാള്‍ 18 കോടിയുടെ വര്‍ദ്ധനയാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. ലോക ജനസംഖ്യയുടെ 17 ശതമാനം വരുമിതെന്ന് സെന്‍സസ് കമ്മീഷണര്‍ സി.ചന്ദ്രമൌലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക, ബ്രസീല്‍, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളിലെ മുഴുവന്‍ ജനങ്ങളെക്കാള്‍ മുന്നിലാണ് ഇന്ത്യയിലെ ജനസംഖ്യ.

പുരുഷന്‍മാരുടെ എണ്ണം 62 കോടി 32 ലക്ഷവും സ്ത്രീകളുടെ എണ്ണം 58 കോടി 62 ലക്ഷവുമാണ്. ദേശീയ ജനസംഖ്യയെക്കുറിച്ച് 201011 കാലയളവില്‍ നടത്തിയ സെന്‍സസ് വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയും രജിസ്ട്രാര്‍ ജനറല്‍ ഡോക്ടര്‍ ടി ചന്ദ്രമൗലിയുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അതേസമയം ജനസംഖ്യ വര്‍ദ്ധനയുടെ നിരക്കില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2001ല്‍ 21.15 ശതമാനമായിരുന്ന നിരക്ക് 2011ല്‍ 17.64 ശതമാനം ആയാണ് കുറഞ്ഞിരിക്കുന്നത്. ജനസംഖ്യാ നിരക്ക് വര്‍ദ്ധന കുറയുന്ന സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. കുട്ടികളുടെ എണ്ണം കുറയുന്ന ജില്ലകളില്‍ പത്തനംതിട്ടയും കൊല്‍ക്കത്തയുമുണ്ട്. കേരളത്തില്‍ 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിരക്കിലാണ് ജനസംഖ്യയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+