ഗാംഗുലിക്കെതിരെ തൃണമൂല്‍ India
oi-Vijesh Krishna
Published: Thursday, March 31, 2011, 9:55 [IST]
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുത്ത വ്യക്തികളിലൊരാളാണ് ഗാംഗുലി. എന്നാല്‍ സിപിഎമ്മുമായി ഗാംഗുലിക്ക് ബന്ധമുണ്ടെന്നാണ് തൃണമൂലിന്റെ ആരോപണം.
വാദ്യവിദഗ്ധന്‍ വിക്രം ഘോഷിനെയും തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രൊമോട്ടര്‍മാരായി നിയമിച്ചത്. ഗാംഗുലിക്കു സിപിഎം അനുഭാവമുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ തൃണമൂല്‍ എതിര്‍ത്തില്ല. എന്നാല്‍, ഗാംഗുലി തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മന്ത്രിയും സിപിഎം നേതാവുമായ അശോക് ഭട്ടാചാര്യ പ്രഖ്യാപിച്ചതോടെയാണ് മമത എതിര്‍പ്പുയര്‍ത്തിയത്.
മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെയും ഗാംഗുലിയുടെയും പരാമര്‍ശങ്ങള്‍ അടങ്ങിയ സിഡിയും തെളിവായി പരാതിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.
English summary
The Election Commission's (EC) decision to select former India cricket captain Sourav Ganguly for an audio-visual promo for West Bengal assembly elections has run into trouble with the Trinamool Congress complaining that he was politically affiliated to ruling CPI(M