കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ വീണ്ടും കൊലയാളി; ഇത്തവണ ജാക്കിചാന്‍

  • By Lakshmi
Google Oneindia Malayalam News

Jackie Chan
ബാംഗ്ലൂര്‍: ട്വിറ്റര്‍ കൊലയാളികളാകുന്നത് ഇപ്പോഴൊരു പതിവാണ്, യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ചുറുചുറുക്കോടെ ജീവിക്കുന്ന പല പ്രമുഖരെയും കൊന്ന് ട്വിറ്റര്‍ വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്.

അടുത്തിടെ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം മരിച്ചുവെന്നതായിരുന്നു ട്വിറ്ററില്‍ ഇത്തരത്തില്‍ വന്ന അവസാനത്തെ ബ്രേക്കിങ് ന്യൂസ്. അന്ന് എല്ലാവരും ഇത്തരത്തില്‍ തെറ്റായ ട്വീറ്റുകള്‍ വന്നതിനെ വിമര്‍ശിച്ചു. വിമര്‍ശനത്തിന്റെ ചൂടാറുമ്പോഴേയ്ക്കും ട്വിറ്ററിതാ അടുത്ത പ്രമുഖനെയും കൊന്നുകഴിഞ്ഞിരിക്കുന്നു.

ഇത്തവണ ഇത്തരത്തില്‍ സൈബര്‍ ലോകത്ത് മരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് ആക്ഷന്‍ ഹീറോ ജാക്കിച്ചാനാണ്. ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചുവെന്നായിരുന്നു ട്വിറ്ററിലെ വര്‍ത്തമാനം. ഇതിനെതിരെ ജാക്കി ചാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലും, തന്റെ ട്വിറ്റര്‍ അക്കൗണ്ടിലുമെല്ലാം വാര്‍ത്ത നിഷേധിച്ചുകൊണ്ട് ജാക്കിച്ചാന്‍ പ്രതികരിച്ചിട്ടുണ്ട്.

ഞാന്‍ മരിച്ചിട്ടില്ല. നല്ലപോലെ ഹോങ്കോംഗില്‍ ചായ കുടിച്ചിരിക്കുന്നു- എന്നാണ് ജാക്കിച്ചാന്റെ ട്വീറ്റ്. എന്തായാലും സൈബര്‍ ലോകത്തെ ബോറടി മാറ്റാന്‍ ഓരോരുത്തര്‍ കാണിക്കുന്ന ഇത്തരം വിക്രിയകള്‍ക്ക് ഇരകളായിപ്പോകുന്നത് പലപ്പോഴും പ്രമുഖരാണെന്നത് മറ്റൊരുകാര്യം. എന്തായാലും ജാക്കിച്ചാനു ശേഷം ഇനി ട്വിറ്ററില്‍ ആരാകും മരിയ്ക്കുകയെന്ന് കാത്തിരുന്നു കാണാം.

English summary
Twiter tired to kill Jackie Chan and spread the rumour like that. But Jackie Chan is not dead. The Hollywood-via-Hong Kong action star was trending under the hashtag "RIP Jackie Chan," and rumors were circulating that he had passed away of a heart attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X