മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തര്‍ക്കമില്ല: ആന്റണി

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 'ജനവിധി 2011' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് എത്ര അഴിമതിക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയായിരുന്നപ്പോഴും അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവിന്റെ ശൈലിയാണ് സ്വീകരിച്ചത്. അഞ്ച് വര്‍ഷം മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ യുദ്ധപ്രഖ്യാപനം നടത്തുന്ന മുഖ്യമന്ത്രി സാക്ഷരകേരളത്തിന് അപമാനമാണ്. വീണ്ടും അധികാരത്തില്‍ വന്നാല്‍ അദ്ദേഹം ഇതുതന്നെ ആവര്‍ത്തിക്കും- ആന്റണി പറഞ്ഞു.
ഭരണവീഴ്ചയ്ക്ക് മറ്റുള്ളവരുടെമേല്‍ പഴിചാരുകയാണ് വിഎസ് ചെയ്യുന്നത്. അഞ്ച് വര്‍ഷം പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി പറഞ്ഞുനടക്കുകയായിരുന്നു അദ്ദേഹംആന്റണി ചൂണ്ടിക്കാട്ടി.
പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത മുഖ്യമന്ത്രിയാണെന്നും തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുകയാണ് വി.എസ്സെന്നും പരാതിപ്പെട്ടിരുന്ന സിപിഎം നേതൃത്വം ഇപ്പോള്‍ അദ്ദേഹത്തെ ഒരേയൊരു നേതാവായി ഉയര്‍ത്തിക്കാണിക്കുകയാണ്. ഭരണം നേടാനുള്ള കുതന്ത്രമാണിത-അദ്ദേഹം ആരോപിച്ചു.
കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഒരു ശക്തിയ്ക്കും യുഡിഎഫിനെ ഭരണത്തില്‍ വരുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്താനാകില്ല. വികസനം മാത്രമാണ് യുഡിഎഫിന്റെ അജണ്ട. കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്ത് പോകുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടായാല്‍ നമ്മുക്ക് അതിവേഗം മുന്നേറാനാകും-ആന്റണി പറഞ്ഞു.
യുഡിഎഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എല്ലാവര്‍ക്കും അതറിയാം. എന്നാല്‍ പാര്‍ട്ടിയെ മറികടന്ന് തനിക്കത് പ്രഖ്യാപിക്കാനാവില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസില്‍ ചില നടപടികളുണ്ട്. അല്ലാതെ അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല-ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications