കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കോപ്ടറില്‍, ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ആയിരം ഹെലികോപ്ടറുകളില്‍ പറന്നാലും നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ തോല്‍പ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഹെലികോപ്റ്ററിലും വിമാനത്തിലും പറന്നു നടക്കുന്നവര്‍ക്ക് അവസാനം താഴെ ഇറങ്ങേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഹെലികോപ്റ്റര്‍ പ്രചരണത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരെ സഹപ്രവര്‍ത്തകരായിരുന്നവരെല്ലാം അഴിമതി ആരോപണവുമായി വന്നിരിക്കുകയാണ്. ഇതിനെല്ലാം നല്ല ഗുണമുണ്ടാകുമെന്ന് കരുതിയാണ് രമേശ് ചെന്നിത്തല സ്ഥാനാര്‍ത്ഥിയാവാനിറങ്ങിയത്. അയാള്‍ പോക്ക് തന്നെ, അപ്പോള്‍ ഒരു കരുതല്‍ വേണം എന്നാണ് ചെന്നിത്തലയുടെ ചിന്ത.

തിരഞ്ഞെടുപ്പു കമ്മിഷനെ ഉപയോഗിച്ചു കഞ്ഞിക്കലത്തില്‍ മണ്ണിടുന്ന പണിയാണ് ഉമ്മന്‍ചാണ്ടി നടത്തിയതെന്നു രണ്ടു രൂപ അരി പദ്ധതി മരവിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടി വിഎസ് പറഞ്ഞു.

തിരുവനന്തപുരം ചെറിയതുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. സുരേന്ദ്രന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
Chief Minister V.S. Achuthanandan said the Congress(I) could afford to hire a helicopter because it had enough money from deals like the 2G spectrum scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X