ഗൗരിയമ്മയ്ക്ക് സിന്ധുവിന്റെ ആശ്ലേഷവും ചുംബനവും
ചേര്‍ത്തല: വര്‍ഷങ്ങള്‍ക്കുമുമ്പ് സിപിഎം വിട്ട കെആര്‍ ഗൗരിയമ്മയും അടുത്തിടെ പാര്‍ട്ടി വിട്ട സിന്ധു ജോയിയും ഒരുമിച്ച് ഒരേവേദിയില്‍. ചേര്‍ത്തലയില്‍ ഗൗരിയമമയുടെതിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്കണ്വെന്ഷനിലായിരുന്നു രണ്ടുപേരുടെയും സമാഗമം. കണ്വെന്ഷന് ഉത്ഘാടനം ചെയ്ത സിന്ധുജോയി ഗൗരിയമ്മയെ ആശ്ലേഷിച്ച് ചുംബിച്ചപ്പോള്‍ സിന്ധുവിനെ ഗൗരിയമ്മ ഷാളണിയിച്ച് സ്വീകരിച്ചു.
'ഗൗരിയമ്മ പുറത്തുപോയ കാലത്തെ സാഹചര്യം തന്നെയാണ് സിപിഎമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും സ്ത്രീകള്‍ക്ക് ഇപ്പോഴും പാര്‍ട്ടിയില്‍ അവഗണനയാണെന്നും സിന്ധു വെളിപ്പെടുത്തി.
വിപ്ലവകാരിയായ ഗൗരിയമ്മയെക്കുറിച്ച് വായിച്ചും കേട്ടുമുള്ള അറിവേയുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഗൌരിയമ്മയുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിച്ച് മാനസികമായി പീഡിപ്പിച്ചു പുറത്തു കളഞ്ഞതാണെന്നും ഈ അവസ്ഥയ്ക്ക ഇന്നും മാറ്റമില്ലെന്നും സിന്ധു പറഞ്ഞു.
പാര്‍ട്ടിക്കുവേണ്ടി ഇത്രയധികം സഹനങ്ങളും ത്യാഗങ്ങളും അനുഭവിച്ചിട്ടുള്ള മറ്റൊരു ഗൗരിയമ്മ ഇനി ഉണ്ടാവില്ല. പാര്‍ട്ടിയെ പടുത്തുയര്‍ത്തുന്നതിനുവേണ്ടി നിലനിന്ന വ്യക്തി അനുഭവിക്കേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ട് എനിക്കറിയാം-അവര്‍ തുടര്‍ന്നു.
2006 ല്‍ വിഎസ് അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീപീഡകരെ കയ്യാമം വയ്ക്കുമെന്നു പറഞ്ഞു. പക്ഷേ കിളിരൂര്‍ കേസിലെ വിഐപിയെ മുന്നില്‍ കൊണ്ടുവരാന്‍ പോലും കഴിഞ്ഞില്ല. വിഎസിന്റെ കപടമുഖമാണ് നമ്മള് കണ്ടത്. പട്ടാപകല്‍ ഐജിക്ക് വഴി നടക്കുവാന്‍ കഴിയാത്ത നാട്ടില്‍ എങ്ങനെയാണ് ഈ സര്‍ക്കാര്‍ സ്ത്രീകളെ സംരക്ഷിക്കുക- സിന്ധു ചോദിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications