കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാല്‍ലക്ഷം ജീവനക്കാര്‍ വിരമിക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരുമായ 23,000 പേര്‍ ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കുന്നു. തിരഞ്ഞെടുപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിക്കാതിരിക്കാന്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്.

വിരമിക്കുന്ന മുറയ്ക്ക് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തവണത്തെ കൂട്ടവിരമിക്കലിന്റെ അനുഭവത്തില്‍ ഓഫിസുകളില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി മേയ് വരെ നീട്ടിയതിനാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഗുണം നിലവിലെ റാങ്ക് ലിസ്റ്റുകാര്‍ക്ക് ലഭിക്കും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ തയാറാകുന്നില്ലെന്ന പരാതിയാണ് ഉദ്യോഗാര്‍ഥികള്‍ക്ക്. മിക്കവാറും എല്ലാ തസ്തികളുടെയും റാങ്ക് ലിസ്റ്റ് നിലവില്‍ പി.എസ്.സിയിലുണ്ട്.

കഴിഞ്ഞ വര്‍ഷം മുതല്‍ വിരമിക്കല്‍ പ്രായം ഏകീകരിച്ചതാണ് ഇത്രയും ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കാന്‍ കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പല മാസങ്ങളിലായി പിരിയേണ്ടവരായിരുന്നു ഇവര്‍. വിരമിക്കുന്നവരില്‍ ആയിരത്തോളം പേര്‍ പൊലീസുകാരാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പിരിയുന്ന അദ്ധ്യാപകര്‍ 10,000 വരും.വിദ്യാലയങ്ങള്‍ ജൂണില്‍ മാത്രമേ തുറക്കൂവെന്നതിനാല്‍ കൂട്ടവിരമിക്കല്‍ സ്‌കൂളുകളില്‍ ഒരു പ്രയാസവും സൃഷ്ടിക്കില്ല.

English summary
After implementing the unification of retirement, the State will today to witness mass retirement ofgovernment employees for the second time in its history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X