പീഡനം: പി ശശിയ്‌ക്കെതിരെ പൊലീസില്‍ പരാതി

നീലേശ്വരം സി.ഐ കെ.പി.സുരേഷ്ബാബുവിനാണ് പരാതി ലഭിച്ചിരിക്കുന്നത്. ക്രൈം മാസിക പത്രാധിപര്‍ ടിപി നന്ദകുമാറാണ് രജിസ്‌ട്രേഡ് തപാലില്‍ പരാതി അയച്ചത്.
നീലേശ്വരത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ നടന്നതായി പറയപ്പെടുന്ന പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ശശിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
സി.ഐ.ക്ക് പുറമെ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനും കണ്ണൂര്‍ സി.ഐ.ക്കും സംസ്ഥാന പോലീസ് മേധാവിക്കും നന്ദകുമാര്‍ പ്രത്യേകം പരാതി അയച്ചിട്ടുണ്ട്.
പരാതി അടങ്ങുന്ന തപാല്‍കവര്‍ കഴിഞ്ഞ ദിവസമാണ് സി.ഐ.ക്ക് ലഭിച്ചത്. പരാതിയെക്കുറിച്ച് അന്വേഷിച്ച് കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ശശിക്കെതിരെ കേസെടുക്കാനാണ് തീരുമാനംമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications