പഠനയാത്രക്കിടെ 12കാരി പ്രസവിച്ചു
ലണ്ടന്‍: പഠനയാത്രയ്ക്കിടെ പന്ത്രണ്ടുകാരി പ്രസവിച്ചു. ഡച്ചുകാരിയായ പെണ്‍കുട്ടിയാണ് കൂട്ടുകാര്‍ക്കൊപ്പം നടത്തിയ യാത്രക്കിടെ പ്രസവിച്ചത്.
ഗര്‍ഭിണിയാണെന്നകാര്യം കുട്ടിയ്‌ക്കോ അവളുടെ മാതാപിതാക്കള്‍ക്കോ അറിയില്ലായിരുന്നുവത്രേ. യാത്രക്കിടെ പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സ് വിളച്ചുവരുത്തിയാണ് കൂടെയുള്ളവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
അവിടെച്ചെന്ന ഉടനം കുട്ടി പ്രസവിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കുഞ്ഞിന്റെ പിതാവ് ആരാണെന്നകാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ അധികൃതര്‍ വളരെ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെണ്‍കുട്ടിയെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വടക്കന്‍ നെതര്‍ലാന്‍ഡ്‌സിലെ ഗ്രോനിന്‍ഗെന്‍ പ്രദേശത്തുകാരിയാണ് കുട്ടി.












Click it and Unblock the Notifications