കറാച്ചി: പാക് ഹാസ്യതാരം ഇന്ത്യ-പാക് ലോകകപ്പ് സെമിക്കിടെ മരിച്ചു. സിനിമ, ടെലിവിഷന്‍, നാടക നടനായ ലിയാഖത് സോള്‍ജ്യര്‍(55) ആണ് ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ലോകകപ്പിനോടനുബന്ധിച്ച് പ്രാദേശിക ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചവേദന അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് പോകും വഴി മരിക്കുകയായിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 29 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മത്സരം കണ്ടിരുന്നു.
1973 ഓടെയാണ് ലിയാഖത് അഭിനയ ജീവിതം തുടങ്ങുന്നത്. 250 ഓളം ടെലിവിഷന്‍ പരിപാടിയിലും നിരവധി നാടകങ്ങളിലും ലോകം മുഴുവന്‍ ചുറ്റിയിട്ടുണ്ട്. ആദ്യ നാടകം തും കിയ ജാനോയും ആദ്യ ചലചിത്രം ഖാഇദുംമാണ്. 50 നാടകങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം.
A Pakistani comedian died while participating in a TV show organised for the Pakistan-India World Cup semi-final match that India went on to win, a media report said Thursday. Daily Times reported that comedian Liaqat Soldier, 55, died due to heart attack in Karachi on Wednesday. Th e comedian was taking part in a special show of a local TV channel when he suffered the heart attack and died on his way to hospital.