ഇന്ത്യന്‍ വീടുകള്‍ സ്വര്‍ണ ഖനികള്‍

ഇതുസംബന്ധിച്ച കൗണ്‍സിലിന്റെ പഠനറിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് പ്രകാശനം ചെയ്തത്. റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് മേഖല മാനേജിങ് ഡയറക്ടര്‍ അജയ് മിത്രയാണ് ഇന്ത്യന്‍ വീടുകളിലെ സ്വര്‍ണസമ്പത്തിന്റെപ്പറ്റി പറഞ്ഞത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണത്തിന്റെ ഉപഭോക്താക്കളുള്ളത് ഗ്രാമങ്ങളിലാണ്. വില കുത്തനെ ഉയരുകയാണെങ്കിലും അടുത്ത ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്ത് സ്വര്‍ണത്തിന്റെ ഉപഭോഗം മുപ്പതുശതമാനം വര്‍ധിക്കുമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ സ്വര്‍ണവിപണിയില്‍ നടക്കുന്ന കച്ചവടത്തിന്റെ മൂന്നില്‍ രണ്ടു പങ്കും കല്യാണങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 15കോടി വിവാഹം നടക്കുമെന്നാണ് കണക്ക്. ഇതിന് മാത്രമായി പ്രതിവര്‍ഷം 500 ടണ്‍ സ്വര്‍ണം വേണമെന്നുമാണ് കൗണ്‍സില്‍ കണക്കാക്കുന്നത്.
2010ല്‍ രാജ്യത്ത് 963.1 ടണ്‍ സ്വര്‍ണമാണ് അധികമായി വിറ്റഴിഞ്ഞത്. 2020ല്‍ ഇത് 1200 ടണ്ണായി ഉയരുമെന്നും അജയ് മിത്ര പറഞ്ഞു. ഇന്ത്യയില്‍ സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സംസ്ഥാനങ്ങള്‍ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സ്വര്‍ണ ഉപഭോഗം രാജ്യത്തിന്റെ മൊത്തം ഉപഭോകത്തിന്റെ 40ശതമാനം വരും.












Click it and Unblock the Notifications