2ജി: കനിമൊഴിയെ പ്രതിചേര്‍ത്തേയ്ക്കും

ഏപ്രില്‍ 25ന് സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രത്തിലായിരിക്കും ഇവരെ പ്രതിചേര്‍ക്കുകയെന്നാണ് അറിയുന്നത്. ശനിയാഴ്ചയാണ് കേസിലെ ആദ്യ കുറ്റപത്രം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നത്.
ഇതിനിടെ വെള്ളിയാഴ്ച 2ജി കേസ് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ശനിയാഴ്ച സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രത്തിലെ വിവരങ്ങള്‍ സിബിഐ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് സൂചന.
സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സോളിസിറ്റര്‍ ജനറലിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.
ശനിയാഴ്ച സമര്‍പ്പിക്കുന്ന ആദ്യത്തെ കുറ്റപത്രത്തില്‍ മുന്‍മന്ത്രി എ. രാജയ്ക്കു പുറമേ, ടെലികോം സെക്രട്ടറിയായിരുന്ന സിദ്ധാര്‍ഥ ബെഹുറിയ, രാജയുടെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍.കെ. ചന്ദോലിയ എന്നിവരും പ്രതികളാണ്.
ഇതിനുപുറമേ, അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ടെലികോമിലെയും റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ യൂണിടെക്കിലെയും ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാജമന്ത്രിയായിരുന്ന സമയത്ത് ടെലികോം ലൈസന്‍സ് ലഭിച്ച സ്വാന്‍, ലൂപ്പ് ടെലികോം കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.












Click it and Unblock the Notifications