കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടാത്ത ഫൂള്‍ ബോംബ്; നാട്ടുകാര്‍ ഞെട്ടി

  • By Ajith Babu
Google Oneindia Malayalam News

Bomb
തിരുവനന്തപുരം: ബാങ്ക് കെട്ടിടത്തിന് മുന്നില്‍ ഏപ്രില്‍ ഫൂള്‍ ബോംബ് വെച്ച വിരുതന്മാര്‍ ജനങ്ങളെയും പൊലീസിനെയും അഞ്ച് മണിക്കൂറോളം വിരട്ടി.

രാവിലെ അഞ്ചരയോടെ പാപ്പനംകോട്ടെ സ്‌റ്റേറ്റ് ബാങ്കിന് മുന്നിലാണ് ബോംബെന്ന് തോന്നിപ്പിയ്ക്കുന്ന വസ്തു നാട്ടുകാരില്‍ ചിലര്‍ കണ്ടെത്തിയത്. കറുത്ത പൈപ്പിന്റെ വശത്ത് ചെറിയ ബള്‍ബ് ഘടിപ്പിച്ച് പൈപ്പ് ബോംബെന്ന തോന്നിപ്പിയ്ക്കുന്ന സംഭവമായിരുന്നു ഇവിടെ കണ്ടെത്തിയത്.

നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസിനെ അറിയിച്ചു. സംഭവം ചാനലുകളിലും മറ്റും സ്‌ക്രോളിങായി വന്നതോടെ പാപ്പനംകോട് പ്രദേശമാകെ ഭീതിയിലായി. നേമം പൊലീസ് ധൈര്യം സംഭരിച്ച് സംഭവം അടുത്തുള്ള ഗ്രൗണ്ടിലേക്ക് മാറ്റി പത്ത് മണിയോടെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമെക്കെ എത്തി സംഭവം നശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് രണ്ട് ബാറ്ററിയും ബീപ് ശബ്ദമുണ്ടാക്കുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ടും കണ്ടെത്തിയത്. സ്‌ഫോടകശേഷിയുള്ള വസ്തുക്കളൊന്നും അതിലുണ്ടായിരുന്നില്ല.

ഇലക്ട്രോണിക്‌സ് അറിയാവുന്ന ഏതോ വിരുതന്‍ ഒപ്പിച്ച പണിയെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X