ഐസ്‌ക്രീം കേസ്: അജിതയില്‍ നിന്ന് തെളിവെടുത്തു
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ മുഖ്യസാക്ഷിയും അന്വേഷി പ്രസിഡന്റുമായ അജിതയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. അന്വേഷി ഓഫീസിലെത്തിയായിരുന്നു തെളിവുകള്‍ ശേഖരിച്ചത്.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷി പ്രസിഡന്റ് കെ.അജിത പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇതടക്കം കേസിന്റെ തുടക്കം മുതലുള്ള നിര്‍ണായക വിവരങ്ങളും രേഖകളും അജിത അന്വേഷണ സംഘത്തിന് നല്‍കി.
റൗഫിന്റെ വെളിപ്പെടുത്തലിനെ തുര്‍ന്ന് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം വീണ്ടും ചൂടുപിടിച്ചതോടെ തനിക്കറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് അജിത അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇവരില്‍ നിന്ന് തെളിവെടുത്തത്.












Click it and Unblock the Notifications