കൊച്ചി: പാമോയില്‍ കേസില്‍ തുടരന്വേഷണം വൈകിയത് കോടതി നടപടികള്‍ മൂലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശിയായ പിഡി ജോസഫ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഇത്.
കേസിലെ കാലതാമസം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
20 വര്‍ഷത്തെ അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഏപ്രില്‍ 12 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിനിടെ ഉമ്മന്‍ചാിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.