Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ മരണം; 4 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പിറവം: രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കാറപകടത്തിന് ഉത്തരവാദികളായ നാല് പോലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. പിറവം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്റ്റാന്‍ലി, സോജന്‍, അജി, വിജയന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കും.

സൈക്കിളില്‍ പോവുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പോലീസുകാര്‍ സഞ്ചരിച്ച കാറിടിച്ച് മരിച്ചത്. വെട്ടിക്കല്‍ കപ്പിലുമാംതടത്തില്‍ കുമാരന്റെ മകന്‍ ശ്രീജിത് (14), കുമാരന്റെ സഹോദരന്‍ മണിയുടെ മകന്‍ അമല്‍ (13) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 7.45ഓടെയാണ് അപകടം. സമീപത്തെ കടയിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന ഇവരെ മുളന്തുരുത്തി ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ വെട്ടിക്കല്‍ കോളനിക്ക് സമീപത്തുവച്ച് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ പോലീസുകാരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. ഐജി ശ്രീലേഖയുടെ നിര്‍ദ്ദേശപ്രകാരം റൂറല്‍ എസ്.പിയാണ് നാലുപേരെയും സസ്‌പെന്‍ഡ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+