വോട്ടുചോദിച്ച ശര്‍മ്മയ്ക്ക് നാട്ടുകാരുടെ ശകാരം

വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കല്‍ നടന്ന മൂലമ്പിള്ളിയില്‍ വോട്ടുചോദിക്കാനെത്തിയപ്പോഴാണ് ശര്‍മ്മയ്ക്ക് കയ്പേറിയ അനുഭവം നേരിടേണ്ടിവന്നത്. വൈപ്പിന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ശര്‍മ്മ.
വല്ലാര്‍പാടം പദ്ധതിയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരെ ഇതുവരെ പൂര്‍ണമായും പുനരധിവസിപ്പിച്ചിട്ടില്ല. ഇതിലുള്ള പ്രതിഷേധമാണ് നാട്ടുകാര്‍ ശര്‍മ്മയോട് പ്രകടിപ്പിച്ചത്. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ പലരും ഇപ്പോള്‍ പെരുവഴിയിലായിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതിയോ വെള്ളമോ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വെള്ളവും വൈദ്യുതിയും എത്തിക്കാമെന്ന് മന്ത്രി ശര്‍മ്മ തന്നെ പലതവണ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍ അത് പാലിക്കാനായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വീട് വച്ച ശേഷം നല്‍കാമെന്ന് പിന്നീട് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ വീടുകള്‍ വയ്ക്കാന്‍ കഴിയുകയുള്ളൂ എന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
നാട്ടുകാരുടെ ശകാരത്തിനിടയിലും പഴയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച മന്ത്രി ശര്‍മ്മ മൂലമ്പിള്ളിയില്‍ നിന്ന് മടങ്ങി.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications