Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം മുഖം കണ്ടയാള്‍ പൂജപ്പുരയില്‍

VS Achuthanandan
തിരുവനന്തപുരം: തനിയ്ക്ക് രണ്ട് മുഖമുണ്ടെന്ന് പരിഹസിച്ച കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയ്ക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മറുപടി. തനിക്ക് രണ്ട് മുഖമുണ്ടെന്ന് ആന്റണി പറഞ്ഞത് ശരിയാണെന്നും അതിലൊരു മുഖം കണ്ട ഒരാള്‍ ഇപ്പോള്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലിയിലും തന്റെ രണ്ട് മുഖങ്ങള്‍ ആന്റണി കണ്ടതാണ്. രണ്ടാം മുഖത്തെപ്പറ്റി അറിയാവുന്ന മറ്റൊരു നേതാവ് ഇന്ന് പൂജപ്പുര ജയിലില്‍ അഴിയെണ്ണുകയാണ്' ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ ഉദ്ദേശിച്ച് വി എസ് പറഞ്ഞു.

ആന്റണിക്ക് ഒറ്റമുഖമാണ്. എന്നാല്‍ ആ ഒറ്റമുഖമുള്ള ആള്‍ക്ക് എങ്ങനെ അധികാരം പോയി. ആ സ്ഥാനത്തെങ്ങനെ ഉമ്മന്‍ ചാണ്ടി കയറിപ്പറ്റിയതെന്നും ആന്റണി വിശദീകരിയ്ക്കണം.ആന്റണി പഴയ കാര്യങ്ങളൊന്നും മറക്കരുത്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണ സമയത്ത് എ.കെ ആന്റണി എവിടെയായിരുന്നെന്നും വി.എസ് ചോദിച്ചു.

നൂറുകോടി രൂപയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി എഐസി സി ചെലവഴിക്കുന്നതെന്ന് വിഎസ് ആരോപിച്ചു. കോണ്‍ഗ്രസിന് എവിടെനിന്നാണ് ഇത്രയും തുക? 2ജി, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐ എസ് ആര്‍ ഒ എന്നീ അഴിമതി ഇടപാടുകളില്‍ നിന്ന് സമ്പാദിച്ച പണം കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇറക്കുകയാണെന്ന് വി എസ് പറഞ്ഞു.

വോട്ടെണ്ണല്‍ നടക്കുന്ന മേയ് 13ന് യുഡിഎഫ് നേതാക്കളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കാനാകുമെന്നും വി എസ് പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+