ടു ജി അഴിമതി: കുറ്റപത്രത്തില്‍ രാജ മുഖ്യപ്രതി

രാജയുടെ വിശ്വസ്തന്‍ ആര്‍.കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹൂറ, സ്വാന്‍ ടെലികോം മാനേജിംഗ് ഡയറക്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. വഞ്ചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്വാന്‍ ടെലികോം, റിലയന്‍സ് (അനില്‍ അംബാനി), യൂണിടെക് എന്നീ കമ്പനികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനില്‍ അംബാനി ഗ്രൂപ്പിലെ കമ്പനി സെക്രട്ടറിയും മലയാളിയുമായ ഹരി നായരും പ്രതിപ്പട്ടികയിലുണ്ട്. യൂണിടെക് എം.ഡി.സഞ്ജയ് ചന്ദ്ര, ഡി.ബി റിയല്‍റ്റി (സ്വാന്‍ ടെലികോം) എം.ഡി.വിനോദ് ഗോയെങ്ക എന്നിവരും പ്രതികളാണ്.
അതേസമയം സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് സര്‍ക്കാരിനുണ്ടായ നഷ്ടം എത്രയെന്ന് കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കത്തതിനാലാണിത്.
അനധികൃതമായി സ്‌പെക്ട്രം അനുവദിച്ചതില്‍ 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്.


Click it and Unblock the Notifications