ഗോവ വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍
മുംബൈ: അനുവദനീയമായതിലും കൂടുതല്‍ വിദേശ കറന്‍സി കൈവശം വച്ചതിനു ഗോവ വിദ്യാഭ്യാസ മന്ത്രി അറ്റാനസിയോ മോണ്‍സറേറ്റിനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദുബയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി മുതല്‍ മന്ത്രിയെ ചോദ്യം ചെയ്തുവരികയാണ്.
പ്രായപൂര്‍ത്തിയാകാത്ത ജര്‍മന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറുപതു ലക്ഷം രൂപയുടെ വിദേശ കറന്‍സി കൈവശം വച്ചതിനു കഴിഞ്ഞ ഫെബ്രുവരിയില്‍ പാക് ഗായകന്‍ റഹത് ഫത്തേ അലി ഖാനെ ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications