Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കയോടും വേണ്ടേ ക്രിക്കറ്റ് നയതന്ത്രം? താക്കറെ

Bal Thackeray
മുംബൈ: മൊഹാലിയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരത്തെ ഇന്ത്യ-പാക് നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള അവസരമാക്കി മാറ്റിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ശിവസേന നേതാവ് ബാല്‍ താക്കറെ കളിയാക്കുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ ക്രിക്കറ്റ് നയതന്ത്രത്തെ 'വിഡ്ഢിത്തമെന്നും താക്കറെ ആക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യ-ലങ്ക ഫൈനല്‍ മത്സരത്തിനിടെ ഏന്തുകൊണ്ട് സിങ് നയതന്ത്രം കളിക്കുന്നില്ലെന്നാണ് താക്കറെയുടെ ചോദ്യം.

ലങ്കന്‍ തമിഴ് പ്രശ്‌നത്തിന്‍രെ അടിസ്ഥാനത്തിലും ക്രിക്കറ്റ് നയതന്ത്രചര്‍ച്ച ആയിക്കൂടേ. നമുക്കെതിരെ ആക്രമണം നടത്തുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നയതന്ത്രത്തിന്റെയും സമാധാന ശ്രമങ്ങളുടെയും പേരില്‍ ക്ഷണിച്ചുവരുത്തിയ മന്‍മോഹന്‍ സിങ്, എന്തുകൊണ്ടാണു ശ്രീലങ്കന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാത്തത്-താക്കറെ ചോദിക്കുന്നു.

ലങ്കന്‍ പ്രസിഡന്റ് മുംബൈയില്‍ ലോകകപ്പ് ഫൈനല്‍ കാണാനെത്തുന്നതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നോ എന്നതു സംബന്ധിച്ചു കൃത്യമായി അറിയില്ല- അദ്ദേഹം പറയുന്നു.

സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് ഭീകരാക്രമണ കേസില്‍ ജയിലില്‍ കഴിയുന്ന അഫ്‌സല്‍ ഗുരുവിനെയും വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അജ്മല്‍ അമീര്‍ കസബിനെയും പ്രധാനമന്ത്രി കളി കാണാന്‍ ക്ഷണിക്കുമെന്ന് ബാല്‍ താക്കറെയുടെ കളിയാക്കിയിരുന്നു.

മൊഹാലി സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിടെ സംഘമായി നടത്തിയ നമസ്‌കാരത്തിലൂടെ പാക് ക്രിക്കറ്റ് ടീം ഇന്ത്യക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും താക്കറെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+