വിഎസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: മുരളി

പഴയ കേസുകള്‍ കുത്തിപ്പൊക്കി യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നിയിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. എന്നാല്‍ അഞ്ചു കൊല്ലത്തെ ഭരണനേട്ടത്തെ കുറിച്ചു പറയാന്‍ ഇടതു മുന്നണിക്ക് ഒന്നുമില്ലെന്നും മുരളീധരന്‍ ആരോപിച്ചു.
കെ.കരുണാകരന്റെ അഭാവം യുഡിഎഫിനും വ്യക്തിപരമായി തനിക്കും വന്‍ നഷ്ടമാണ്. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ തന്നെ ഒരു സ്ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതിനു പിന്നില്‍ കരുണാകരന്റെ മകന്‍ എന്ന പരിഗണനയുമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വട്ടിയൂര്‍ക്കാവിലാണ് മുരളി മത്സരിയ്ക്കുന്നത്.












Click it and Unblock the Notifications