ആന്റണിയുടെ തൊലിക്കട്ടി അപാരം: പിണറായി

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തുന്ന ആന്റണി താന്‍ കേന്ദ്ര മന്ത്രിയാണെന്ന കാര്യം പോലും മറന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും പിണറായി ആരോപിച്ചു.
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ലതികയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സേനയെ കാട്ടി വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും, ഭയപ്പെടുത്താനുമാണ് ആന്റണിയുടെ ശ്രമം. കേന്ദ്ര സേന ബാരക്കില്‍ മാത്രമല്ല പോളിംഗ് ബൂത്തിലും കയറുമെന്ന ആന്റണിയുടെ പ്രസ്താവന കേരളത്തില്‍ വിലപ്പോവില്ല.
കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായത് കേന്ദ്രത്തില്‍ മന്‍മോഹന്‍ സിംഗിന്റെയും, സോണിയാ ഗാന്ധിയുടെയും കഴിവ് കൊണ്ടാണെന്ന് പറഞ്ഞു നടക്കുന്ന ആന്റണിയുടെ തൊലിക്കട്ടി അപാരമാണെന്നും പിണറായി പരിഹസിച്ചു.












Click it and Unblock the Notifications