ചിറ്റൂരില്‍ വീരന്‍ പാര്‍ട്ടിക്ക് മനസാക്ഷി വോട്ട്
പാലക്കാട്: സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനൊപ്പം ഉണ്ടാവില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മനസാക്ഷി വോട്ട് ചെയ്യാമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
ചിറ്റൂര്‍ സീറ്റ് എസ്‌ജെ.ഡിക്ക് നല്‍കാന്‍ തീരുമാനിക്കുകയും പ്രസ്തുത തീരുമാനം പിന്നീട് അട്ടിമറിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
പാര്‍ട്ടി നേതാക്കളെ അവഹേളിക്കുന്ന വിധത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.അച്യുതന്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ നടത്തുന്ന പരാമര്‍ശങ്ങളും ഇത്തരത്തിലൊരു കടുത്ത നടപടിക്ക് കാരണമാണെന്ന് എസ്.ജെ.ഡി ജില്ലാ പ്രസിഡന്റ് എസ്.താജുദ്ദീന്‍ പറഞ്ഞു. ഞങ്ങളുടെ വോട്ട് അച്യുതന് വേണ്ടെങ്കില്‍ പിന്നീട് ആ വഴിക്ക് പ്രവര്‍ത്തകര്‍ നീങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications