Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന് മറുപടി പറയുന്നില്ല: ആന്റണി

കാസര്‍കോട്: മുഖ്യമന്ത്രിക്ക് താന്‍ മറുപടി പറയുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. മറുപടി പറയാന്‍ ഞാന്‍ അഞ്ചു ദിവസം കേരളത്തിലുണ്ടാകും.

വസ്തുതകള്‍ പറയുമ്പോള്‍ മുഖ്യമന്ത്രി വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. അദ്ദേഹത്തിന്റെ രണ്ടു മുഖങ്ങള്‍ കേരളം കണ്ടതാണ്. അതാണ് ഞാന്‍ പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ സാമ്പത്തികനയം കൊണ്ടുണ്ടായതാണെന്നും ആന്റണി കാസര്‍കോട് പറഞ്ഞു.

പട്ടിണിമരണവും കര്‍ഷക ആത്മഹത്യയും ഇല്ലാതായത് യുപിഎ ഭരണത്തിന്റെ ഫലമായാണ്. ഇന്ത്യയെ എങ്ങനെ നയിക്കണമെന്ന് കോണ്‍ഗ്രസിനൊരു നയമുണ്ട്. അതിന്റെ ഭാഗമായി രാജ്യത്ത് മൊത്തത്തില്‍ വന്ന വികസനമാണ് കേളത്തിലുമുണ്ടായത്. പട്ടിണി ഇല്ലാത്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+