കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ വര്‍ക്കി വിതയത്തിലിന്റെ കബറടക്കം 10ന്

  • By Lakshmi
Google Oneindia Malayalam News

Varkey Vithayathil
കൊച്ചി: സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഭൗതികദേഹം ഏപ്രില്‍ പത്തിന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ കബറടക്കും.

സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ എല്ലാവരും മാര്‍പാപ്പയെ സന്ദര്‍ശിക്കാനായി റോമിലേക്ക് പോയിരിക്കുകയാണ്. ഇവര്‍ തിരിച്ചെത്തിയ ശേഷമായിരിക്കും കബറടക്കം.

ഏപ്രില്‍ ഒന്‍പത് ശനിയാഴ്ച രാവിലെ എട്ടിന് ഭൗതികദേഹം അങ്കമാലി ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് തോമസിലേക്ക് കൊണ്ടുപോകും.

10.30 ന് അവിടെ വിശുദ്ധ കുര്‍ബാനയും ബിഷപ്പുമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകളും നടക്കും. ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ കബറടക്കംവരെ ഭൗതികദേഹം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

പത്താം തിയതി ഉച്ചയ്ക്ക് 2.30 ന് കബറടക്ക ശുശ്രൂഷകള്‍ തുടങ്ങും. വിലാപയാത്രയ്ക്കുശേഷം മദ്ബഹയില്‍ പ്രത്യേക തയ്യാറാക്കിയ കല്ലറയിലാവും കബറടക്കം.

ഇതിനിടെ കാനോന്‍ നിയമപ്രകാരം സഭയുടെ അഡ്മിനിസ്‌ട്രേറ്ററായി കൂരിയ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ചുമതലയേറ്റു.

പൗരസ്ത്യസഭകള്‍, നിയമഗ്രന്ഥങ്ങള്‍, ക്രൈസ്തവ ഐക്യം എന്നീ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലെ അംഗമായിരുന്നു കര്‍ദിനാള്‍ വിതയത്തില്‍.

ജോണ്‍ പോള്‍ രണ്ടാമന്റെ മരണത്തെ തുടര്‍ന്ന് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിലും പങ്കെടുത്തിരുന്നു.

English summary
Syro-Malabar Catholic Church Major Archbishop Mar Varkey Vithayathil who passed away yesterday at a private hospital will be cremated on April10 at Ernakulam St Mary’s Cathedral Basilica.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X