ടീം ഇന്ത്യയ്ക്ക് വിഎസിന്റെ വിജയാശംസ

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ നേരിടാനിങ്ങുന്ന ഇന്ത്യന്‍ ടീമിന് എല്ലാവിധ വിജയാശംസകളും നേരുകയാണെന്ന് വി എസ് പറഞ്ഞു. പാലക്കാട്ടെ കൊടും ചൂട് അവഗണിയ്ക്കുന്ന വിഎസ് ഇന്ത്യന്‍ ടീമിന്റെ ഉഷാറിലാണ് തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ കത്തിക്കയറുന്നത്. എന്നാല്‍ കൊടും ചൂട് കാരണം പ്രസംഗം പലപ്പോഴും ചുരുക്കേണ്ടി വരാറുണ്ടെന്നും സിപിഎമ്മിന്റെ മുന്നളിപ്പോരാളി പറഞ്ഞു.
കേരളത്തില്‍ പട്ടിണിയും കര്‍ഷക ആത്മഹത്യകളും ഇല്ലാതാക്കിയത് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങുമാണെന്ന ആന്റണിയുടെ പ്രസ്താവനയ്ക്കും ചുട്ടമറുപടി വിഎസ് നല്‍കി.
ആന്റണിയുടെ പ്രസ്താവന കേട്ടാല്‍ ആളുകള്‍ ചിരിക്കുമെന്ന് ഒരു ചെറുചിരിയോടെ മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന വിദര്‍ഭയില്‍ ഇപ്പോഴും കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന കാര്യവും വിഎസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications