കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ ഭൂഗര്‍ഭജലത്തിലും അണുവികിരണം

  • By Lakshmi
Google Oneindia Malayalam News

japan Tsunami
ടോക്കിയോ: സുനാമിയെത്തുടര്‍ന്ന് തകരാറിലായ ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിനടുത്ത് ഭൂഗര്‍ഭജലത്തിലും അണുവികിരണം.

ആണവ നിലയത്തിനു സമീപത്തു നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തു വില്‍പനയ്ക്കുവന്ന ഇറച്ചി പരിശോധിച്ചപ്പോള്‍ അതിലും അണുവികിരണം കണ്ടെത്തിയിട്ടുണ്ട്.

ആണവ സുരക്ഷാ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തകരാറിലായ റിയാക്ടറുകളില്‍ നിന്നു റേഡിയേഷന്‍ ഭൂഗര്‍ഭ ജലത്തില്‍ വ്യാപിച്ചതായി കണ്ടെത്തിയത്.

ഇതേസമയം, ആണവ നിലയത്തിനു സമീപം കടല്‍ ജലത്തിലെ റേഡിയേഷന്റെ അളവ് അനുവദനീയമായതിന്റെ 10000 മടങ്ങായി. കടല്‍ വെള്ളത്തിലെ അയഡിന്‍ പരിശോധിച്ചാണ് ഇതു കണ്ടെത്തിയത്.

പച്ചക്കറി, പാല്‍, പഴങ്ങള്‍ എന്നിവയില്‍ അണുവികിരണമുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ചൈനയിലെ ചില സ്ഥലങ്ങളില്‍ വായുവില്‍ റേഡിയേഷന്റെ അളവ് കൂടിയിട്ടുണ്ടെന്നും ഇതു വര്‍ധിച്ചാല്‍ ആരോഗ്യത്തിന് ഹാനികരമാകുമെന്നും ചൈനയുടെ ഔദ്യോഗിക ചാനല്‍ അറിയിച്ചു.

ഇതേസമയം വായുവില്‍ ഇതിന്റെ അളവ് ഇപ്പോള്‍ അനുവദനീയമായതിനെക്കാള്‍ 0.001% മാത്രമാണു കൂടുതലെന്നും ആരും പരിഭ്രാന്തരാകരുതെന്നും ദേശീയ ആണവ അടിയന്തരാവസ്ഥാ സമിതി ഉപാധ്യക്ഷന്‍ വാങ് മിന്‍ഷെങ് പറഞ്ഞു.

English summary
JAPAN has found radiation above the legal limit in beef and ground water from near a stricken nuclear plant, the first such finding in meat since a quake and tsunami triggered the atomic crisis, local media reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X