Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായയ്‌ക്കൊപ്പം അഡീലിയ്ക്കിഷ്ടം സ്‌പോഞ്ച് !!

Adele
വാഷിംഗ്ടണ്‍: ചായയും കാപ്പിയുമൊക്കെ കുടിയ്ക്കുമ്പോള്‍ ബിസ്‌കറ്റോ നടസോ ഒക്കെ കൊറിയ്ക്കുവാന്‍ ഇഷ്ടപ്പെടാത്തവരില്ല, ചിലരാണെങ്കില്‍ ഇതൊന്നുമില്ലാതെ ചായയും കാപ്പിയുമൊന്നും കുടിയ്ക്കുകയേയില്ല.

പക്ഷേ അമേരിക്കക്കാരിയായ അഡീലി എഡ്വേര്‍ഡിന് ചായയ്ക്കും കാപ്പിയ്ക്കുമൊപ്പം ചിപ്‌സും ബിസ്‌കറ്റുമൊന്നും പോര നല്ല സ്‌പോഞ്ച് തന്നെ വേണം, മനസ്സിലായില്ലേ, മെത്തയും സോഫയുമൊക്കെ പതുപതുത്തതാകാന്‍ കുഷനില്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് തന്നെ.

ഇത് കിട്ടിയെങ്കില്‍ മാത്രമേ എന്തെങ്കിലും കഴിച്ചുവെന്ന തോന്നല്‍ തന്റെ വായ്ക്കും വയറിനും ഉണ്ടാവുകയുള്ളുവെന്നാണ് അഡീലി പറയുന്നത്. യാത്രപോകുമ്പോള്‍ കയ്യിലുള്ള ബാഗില്‍ ഇവര്‍ സ്‌പോഞ്ച് കരുതും, യാത്രക്കിടെ അതങ്ങിനെ കഴിച്ചുകൊണ്ടിരിക്കും.

കുഷനൊപ്പം ഇലാസ്റ്റിക് ബാന്‍ഡുകളും അഡീലിക്ക് ഇഷ്ടം മാണ്. ഈ ശീലം കാരണം അഡീലിയെ വീട്ടിലേക്ക് ക്ഷണിക്കാന്‍ പലര്‍ക്കും മടിയാണ്. തങ്ങളുടെ സോഫാ സെറ്റിന്റെയും മറ്റും കുഷനുകള്‍ അകത്താക്കിക്കളഞ്ഞാലോ എന്നാണവരുടെ ഭയം.

അഡീലിയുടെ ഈ അപൂര്‍വ ശീലത്തിനെതിരെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ ശീലം നിറുത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാം എന്നാണവര്‍ പറയുന്നത്.

പക്ഷേ, എത്ര ശ്രമിച്ചിട്ടും അഡീലിയ്ക്ക് ശീലം നിറുത്താനാവുന്നില്ല എന്നു മാത്രം. അടുത്തിടെ വയറ്റിലെ ചില പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലെത്തി ഇവര്‍ ചികിത്സ തേടിയിരുന്നു. അഞ്ചു കുട്ടികളുടെ അമ്മയാണ് മുപ്പതുകാരിയായ അഡീലി.

പത്തുവയസ്സുമുതലാണ് താന്‍ സ്‌പോഞ്ച് തിന്നുതുടങ്ങിയതെങ്കിലം എന്നു മുതലാണ് ഈ ശീലത്തിന് അടിമയായതെന്ന് അഡീലിയ്ക്കുതന്നെയറിയില്ല. വീട്ടുകാരില്‍ മറ്റാര്‍ക്കും ഇങ്ങനെയൊരു ശീലവുമില്ലത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+